Powered By Blogger

Thursday, January 19, 2012

ചെറിയൊരു ഇഷ്ടത്തിന്റെ കഥ


എട്ടില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ടോരിഷ്ടം
വിനുകുട്ടനന്നു ശ്രുതികുട്ട്യിയോടു..
കുട്ടനത് ചൊല്ലി കൂട്ടുകാരോട്
കിട്ടി അവനുടനെ നല്ലോരുപധേശം....
എഴുതുക നീ വേഗം ഇഷ്ട്ടത്തിന്‍ കാര്യം
ശ്രുതികുട്ട്യി തന്നുടെ പുസ്തകതാളില്‍..
ലവ് എന്ന് തന്നെ എഴുത്തിടെണം നീ
വേറെയൊരു വാക്കും എഴുതേണ്ടതില്ല.....


കൂട്ടത്തിലുണ്ടൊരു കേമന്‍ സതീശന്‍
കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്തു തന്നു...
ശ്രുതിയുടെ സാമൂഹ്യപാOത്തിന്‍ നോട്ട്ബുക്ക്
സൂത്രത്തില്‍ ഒപ്പിച്ചു തന്നു സതീശന്‍...
പാലൈസ് വാങ്ങി കൊടുക്കേണ്ടി വന്നു
വലിയൊരു സഹായം ചെയ്യുന്നതല്ലേ...
ഉച്ചക്ക് ഇന്റെര്‍വല്‍ വന്നൊരു നേരം
നാല് പേരും കൂടി മാന്ചോട്ടിലെത്തി....


സ്വാതന്ത്ര്യ സമരത്തിന്‍ പാOത്തിനപ്പുറം
നല്ലൊരു പേജില്‍ തുടങ്ങി പരിപാടി...
ഭംഗിയില്‍ എഴുതുന്ന ബാബു പണിക്കര്
കാര്യങ്ങള്‍ നന്നായി എഴുതി പിടിപ്പിച്ചു..
മയില്‍‌പ്പീലി വാങ്ങിച്ചു വന്നു സിബി തോമസ്‌
ചന്തത്തില്‍ ഒട്ടിച്ചു വച്ചു മിടുക്കനത്
പോരാതെ ഹൃദയത്തില്‍ അമ്പു കൊള്ളുന്നൊരു
സുന്ദര ചിത്രവും വരച്ചു തന്നു ഭവാന്‍...

(നിഷ്കളങ്കമായ ഒരു ഡയലൊഗുഎ : എനിക്ക് ശ്രുതികുട്ട്യ ഇഷ്ടമാണ്.. കുട്ടിക്ക് എന്നെ
ഇഷ്ടമാണോ..????

വിനുക്കുട്ടന്‍ )


ഇവ്വിധം സുന്ദരമായോരാ ലേഖനം
ബാഗിലെടുത്തുവെച്ചന്നവന്‍ വീട്ടില്‍ പോയി..
പിറ്റേന്ന് രാവിലെ ട്യുഷന് പോവാതെ
അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു വന്നവന്‍....
എന്നിട്ടോ സ്കൂളില്‍ പോകും വഴിക്കുള്ള
പള്ളിയില്‍ കേറി പുന്ന്യാളനേം കണ്ടവന്‍
വേറാരോ കത്തിച്ച തിരിയൂതി കെടുത്തീട്ടു
സ്വന്തമായ് കത്തിച്ചു പ്രാര്‍ത്ഥിച്ചു പോന്നവന്‍..


ഒന്പതരക്കുള്ള ബെല്ലടിക്കും മുന്‍പ്
കൂട്ടുകാരോടൊത്ത് എത്തി വിനുക്കുട്ടന്‍
സാമൂഹ്യപാOത്തിന്‍ ക്ലാസ്സെടുക്കും മുന്‍പേ
പുസ്തകം ചോദിച്ചു വന്നു ശ്രുതികുട്ട്യി ..
പുസ്തകം വാങ്ങുന്ന നേരമവള്‍ ചോദിച്ചു
കയ്യക്ഷരം ഒക്കെ മനസ്സിലായോ വിനു?
ഉവ്വെന്നു പുഞ്ചിരിയോടെ തലയാട്ടി
വാലിട്ടെഴുതിയ കണ്ണുകളില്‍ നോക്കി...



കൂട്ടുകാരൊക്കെ അവനെ പുകഴ്ത്തി
വിനുക്കുട്ടനാങ്കുട്ടി ക്ലാസ്സിന്റെ ഹീറോ..
ജോസും അനീഷും സുമേഷും പറഞ്ഞു
എല്ലാം നടക്കും ...ഞങ്ങളുണ്ടൊപ്പം..
റോസമ്മ ടീച്ചര്‍ വന്നിട്ടെഴുതാന്‍ പറഞ്ഞു
ഈസ്ടിന്ത്യ കമ്പനിയുടെ ദുഷ്ട്ടത്തരങ്ങള്‍....
നാലഞ്ച് ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങി
ഈരെഴുലകിനും കേള്‍ക്കുമാറകെ ... 


വൈകിയില്ലുടന്‍ കേട്ടു നല്ലൊരു കരച്ചില്‍
ശ്രുതികുട്ടി മുഖം പൊത്തി വീണിതിഹ ഡെസ്ക്കില്‍...
കണ്മഷി കലക്കി കണ്ണു നീരൊഴുകി
പുസ്തകതാളിലെ ഹൃദയത്തിലേക്ക് ....
റോസമ്മ ടീച്ചര്‍ വന്നു കാര്യം തിരക്കി
കാര്യമറിഞ്ഞപ്പോള്‍ കലി തുള്ളി നിന്നു
പുസ്തകത്താളവര്‍ കീറിയെടുത്തു
കുട്ടനെയും കൂട്ടിയവര്‍ സ്റ്റാഫ്‌ റൂമിലെത്തി..


ടീച്ച്ചര്‍മരെല്ലാരും ചുറ്റിനും കൂടി
മത്സരിച്ചവരവനെ വഴക്കും പറഞ്ഞു
ഹെഡ് മിസ്ത്രെസ്സ് കന്യാസ്ത്രീ ട്രീസ മിസ്സെത്തി 
കുര്‍ബാന ചൊല്ലിയവര്‍ ചൂരലും കൊണ്ട്..
കുറ്റങ്ങളെല്ലാം വിനുക്കുട്ടനേറ്റു
ഒറ്റയ്ക്ക് തന്നെ ചെയ്തു ഞാനെല്ലാം ....
 പത്തില്‍ പഠിക്കുന്ന ചേട്ടനെ വരുത്തി 
അനിയന്റെ സാഹസം കാണുവാനായി..
എന്നിട്ടോ അവരുടനെ ഫോണ്‍ ചെയ്തു ചൊല്ലി 
കുട്ടന്റെ അമ്മെ പെട്ടെന്ന് വായോ..


ഹിന്ദി പഠിപ്പിക്കും റാണി മിസ്സപ്പോള്‍  
പിന്നുമായ് വന്നാ ലേഖനമെടുത്തു 
കുട്ടന്റെ യുണിഫോം ഷര്‍ട്ട്ഇന്റെ  മുന്നില്‍ 
ദയ ഒട്ടുമില്ലാതെ കുത്തി വച്ചല്ലോ ...
ക്ലാസുകള്‍ പഴയ പടി നടന്നതിന്‍ പിന്നെ 
കുട്ടനെ ക്ലാസ്സ്‌ റൂമിന്‍ പുറത്തായി നിര്‍ത്തി 
അമ്മ വരും നേരം വിനുകുട്ടന്‍ നില്‍പ്പൂ 
ക്ലാസ്സിന്റെ വെളിയില്‍  മാനവും നോക്കി...


സ്റ്റാഫ്‌ റൂമില്‍ പിന്നെയുമവന്‍ പ്രതിയായി നിന്നു 
ടീച്ചെര്‍മാര്‍ അമ്മയോടെല്ലാം പറഞ്ഞു .
 ഇളയ മകനെഴുതിയൊരാ പ്രണയ സന്ദേശം 
അമ്മയെടുത്തൊന്നു  വായിച്ചു നോക്കി 
ഇതിനുള്ള മറുപടി വീട്ടില്‍ വരുമ്പോള്‍ 
അച്ഛന്റെ കയ്യീന്ന് വാങ്ങിതരാം ഞാന്‍ 
ഇനി മേലില്‍ ഇത്തരം അഭ്യാസമൊന്നും
ചെയ്തിടുകീലെന്നു സത്യവും വാങ്ങി  


ഇപ്രകാരം ചൊല്ലി നില്‍ക്കുന്ന നേരം 
ഗണിതം പഠിപ്പിക്കും വര്‍ഗീസ്‌ സാര്‍ എത്തി 
വര്‍ഗീസ്‌ സാറവനെ മാറോടു ചേര്‍ത്ത് 
എല്ലാരും കേള്‍ക്കെ ഉറക്കെ പറഞ്ഞു
തെറ്റും ശരിയും ഗുണിച്ച്‌ നോക്കുമ്പോള്‍ 
ഉത്തരം കിട്ടാത്ത പലതുണ്ട് നാട്ടില്‍ 
അതിലൊന്ന് പ്രണയമത് പറയേണ്ടതുണ്ടോ 
ഇവനെന്റെ പ്രിയശിഷ്യന്‍ മാപ്പ് കൊടുക്കു..

കാര്യങ്ങളെല്ലാം ശുഭം.. വിനു കുട്ടനെ വെറുതെ വിട്ടു... ക്ലാസ്സിലെ ഒന്നാം റാങ്കുകാരന് രണ്ടാം റാങ്കുകാരിയോടു തോന്നിയ ഇഷ്ടം അങ്ങനെ തീര്‍ന്നു... 

No comments:

Post a Comment